എറണാകുളം കരയോഗം കഥകളി ക്ലബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

എറണാകുളം കരയോഗം കഥകളി ക്ലബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളം കരയോഗം കഥകളി ക്ലബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാമണ്ഡലം മോഹനകൃഷ്ണന്‍ (കഥകളി സംഗീതം), കലാമണ്ഡലം വിജയകൃഷ്ണന്‍ (കഥകളി ചെണ്ട), കലാമണ്ഡലം വേണുക്കുട്ടന്‍ (കഥകളി മദ്ദളം), കലാനിലയം സജി (കഥകളി ചുട്ടി), കലാമണ്ഡലം ബാലന്‍ (കഥകളി അണിയറ) എന്നിവര്‍ക്ക് തൗര്യത്രികം പുരസ്‌കാരവും, സദനം രാമന്‍കുട്ടി നായര്‍ക്ക് കളഹംസം പുരസ്‌കാരവും, കഥകളിയിലെ സ്ത്രീ സാന്നിധ്യത്തെ പരിഗണിച്ചു പാര്‍വതി മേനോന് കരുണാകരന്‍ നായര്‍ ആശാന്‍ പുരസ്‌കാരം എന്നിവര്‍ 2023ലെ എറണാകുളം കരയോഗം കഥകളി ക്ലബ്ബിന്റെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. എറണാകുളം ടി.ഡി.എം ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെബ്രുവരി 22നു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *