എം.മുകുന്ദന്‍ പാര്‍ക്കിലെ പകല്‍കൊളള അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

എം.മുകുന്ദന്‍ പാര്‍ക്കിലെ പകല്‍കൊളള അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

ന്യൂമാഹി: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പെരിങ്ങാടിയില്‍ നടത്തുന്ന എം.മുകുന്ദന്‍ പാര്‍ക്കില്‍ കൊള്ള നിരക്കില്‍ പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ന്യൂ മാഹി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എം.മുകുന്ദന്‍ പാര്‍ക്കിന് സമീപം പ്രതിഷേധ ധര്‍ണ നടത്തി. പി.സി റിസാലിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടറി അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഷാനിദ് മേക്കുന്ന്, സുലൈമാന്‍ പെരിങ്ങാടി, പാലക്കല്‍ സാഹിര്‍, എന്‍.കെ പ്രേമന്‍, സി.കെ മഹ്‌റൂഫ്, പി.പി മുഹമ്മദലി, എം.പി ബഷീര്‍, തശ്രീഫ് ഉസ്സന്‍മൊട്ട, അശ്കര്‍ മധുരിമ പ്രസംഗിച്ചു. അസ്ലം പെരിങ്ങാടി സ്വാഗതവും ഹാരിസ് കുന്നിന്‍ മീത്തല്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *