മാഹി: മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങളായി അനുവദിച്ചിരുന്ന യൂണിഫോം, സൈക്കിള്‍, ലാപ്ടോപ്പ് എന്നിവ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് ആര്.ശിവയും മറ്റ് അഞ്ച് ഡി.എം.കെ എം.എല്‍.എമാരും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വേഷത്തില്‍ ബാഗും എടുത്ത് സൈക്കിളില്‍ നിയമസഭയിലെത്തിയത് കൗതുകമായി. ആറു മാസത്തെ ഇടവേളക്ക് ശേഷം ഇന്നലെ നടന്ന നിയമസഭാ സമ്മേളനം ആകെ 24 മിനുട്ടുകള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു.