സംസ്ഥാന പദവി: പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

സംസ്ഥാന പദവി: പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

മാഹി: പുതുച്ചേരിക്ക് സംസ്ഥാന പദവി സംബന്ധിച്ച പ്രമേയം അവതരിപ്പിക്കാന്‍ ഭരണപക്ഷം മടിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.എം.കെയും കോണ്‍ഗ്രസ്സും ഉള്‍പ്പെട്ട പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ഭരണകക്ഷിയെ പിന്തുണക്കുന്ന സ്വതന്ത്ര എം.എല്‍.എ നെഹ്‌റു സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നില്‍ ധര്‍ണ നടത്തി. അടുത്ത മാസം നടക്കുന്ന ബജറ്റ് സമ്മേളന കാലത്ത് പ്രമേയം അവതരിപ്പിക്കാമെന്ന് മുഖ്യമന്ത്രി നേരിട്ടെത്തി സംസാരിച്ചപ്പോഴാണ് സ്വതന്ത്ര എം.എല്‍.എ സമരം നിര്‍ത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *