മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ അറസ്റ്റില്‍

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നിലാണ് പ്രതിഷേധം. മുഖ്യമന്ത്രി താമസിച്ച പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിന് മുന്നില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മിന്നല്‍ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുയര്‍ന്നതോടെയാണ് പ്രതിഷേധം പോലിസുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ എല്ലാവരെയും അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *