മാഹി: പുതുച്ചേരി പെന്‍ഷനേഴ്സ് അസോസിയേഷന്റെ നിരന്തമായ ഇടപെടല്‍ ഉണ്ടായിട്ടു പോലും ബന്ധപ്പെട്ട ഓഫിസുകളില്‍ പെന്‍ഷന്‍കാര്‍ക്ക് അര്‍ഹമായ പ്രീ 2016 ആനുകൂല്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് ഗവ: ഹൗസിന് മുന്നില്‍ ധര്‍ണ നടത്തും. മറ്റ് കേന്ദ്ര സര് ക്കാര് ജീവനക്കാര്‍ 2017 ല്‍ ആനുകൂല്യം വാങ്ങിക്കഴിഞ്ഞിട്ടുണ്ട്. രാവിലെ 9.45ന് മാഹി പള്ളിക്കടുത്തുള്ള മുന്‍സിപ്പല്‍ മൈതാനിയില്‍ ബന്ധപ്പെട്ടവര്‍ എത്തിച്ചേരണമെന്ന്. സംഘടനാ പ്രസിഡണ്ട് അറിയിച്ചു.