തലശ്ശേരി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ)ട്രഷറിക്ക് മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ ധര്‍ണ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാര്‍ പെന്‍ഷന്‍കാരെ വഞ്ചിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ടി.ദിനേശ്, പി.വി രാധാകൃഷ്ണന്‍, എം.സോമനാഥന്‍, പി.എന്‍ പങ്കജാക്ഷന്‍, ജതീന്ദ്രന്‍, കെ.കെ രവീന്ദ്രന്‍ സംസാരിച്ചു. കെ.ഭരതന്‍ അധ്യക്ഷനായി. പി.വി വത്സലന്‍, വി.പി മോഹനന്‍, പി.വി ബാലകൃഷ്ണന്‍, അജിതകുമാരി കോളി, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.