പൊള്ളിച്ചത് 51 തവണ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ന്യുമോണിയ ബാധിച്ച കുഞ്ഞിന് അസുഖം മാറാനായി ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് സംഭവം. മന്ത്രവാദത്തിനിരയായാണ് കുഞ്ഞ് മരിച്ചിരിക്കുന്നത്.
ന്യുമോണിയ മാറാന്‍ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറില്‍ പൊള്ളിച്ചെന്നാണ് കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചങ്കിലും മരിച്ചു. മധ്യപ്രദേശിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചികിത്സാരീതിയാണിത്. ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ചാല്‍ ന്യുമോണിയ മാറുമെന്നാണ് വിശ്വാസം.