തലശ്ശേരി: രാഷ്ട്രീയ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന കരയത്തില്‍ നാരായണന്റെ ‘ഓര്‍മ്മ’ ദിനത്തില്‍ ടി.പി ശ്രീധരന്‍ അനുസ്മരണപ്രഭാഷണം നടത്തി. വായനയും വായിപ്പിക്കലും നടത്തിയാണ് കരയത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തനം നടത്തിയത്. മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാനും അതുവഴി സമത്വ സുന്ദരമായ ഒരു പുതുലോകം പടുത്തുയര്‍ത്താനുള്ള അശ്രാന്ത പരിശ്രമമായിരുന്നകരയത്തിലിന്റെ ജീവിതം. പുതുതലമുറ പഠിക്കണമെന്ന് ടി.പി ഓര്‍മ്മിപ്പിച്ചു.
കരയത്തില്‍ നാരായണന്‍ ലൈബ്രറിയുടെആഭിമുഖ്യത്തില്‍ കൊള്ള്യന്‍ രാഘവന്‍ സ്മാരക ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ടി. സുധീര്‍ കുമാര്‍ അധ്യക്ഷനായി. ടി.പി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു.