കേന്ദ്ര ബജറ്റ്: മലബാര്‍ ചേംബര്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ് ഓഫ് ഇന്ത്യ കാലിക്കറ്റും സംയുക്തമായി ചര്‍ച്ച നടത്തി

കേന്ദ്ര ബജറ്റ്: മലബാര്‍ ചേംബര്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ് ഓഫ് ഇന്ത്യ കാലിക്കറ്റും സംയുക്തമായി ചര്‍ച്ച നടത്തി

കോഴിക്കോട്: കേന്ദ്ര ബജറ്റ് ഭാവി ഇന്ത്യയെ കണ്ടുള്ള ബജറ്റെന്ന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആര്‍. കൃഷ്ണന്‍. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ് ഓഫ് ഇന്ത്യ കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ വര്‍ത്തമാന കാല ഇന്ത്യയിലെ പ്രാധാന്യം തിരിച്ചറിഞ്ഞ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ചത്.
പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വാഭാവികമായും പൂര്‍ണമായും പൊതു ജനത്തെ സന്തോഷിപ്പിക്കുന്ന ബജറ്റവതരിപ്പിക്കുകയെന്ന രീതിക്ക് പകരം കാര്യങ്ങളെ കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധ്യത്തില്‍ നിന്നാണവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് ചര്‍ച്ച ഇന്‍കം ടാക്‌സ് കോഴിക്കോട് പ്രിന്‍സിപ്പള്‍ കമ്മീഷണര്‍ ദര്‍സം ഗൂ സോംഗാറ്റെ മുഖ്യതിഥിയായി.
രാജ്യത്തെ മറ്റ് പലയിടങ്ങളിലും വ്യാപകമായി കാണാത്ത ഒരു കാര്യമാണ് മലബാര്‍ ചേംബര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പോലുള്ള സംഘടനകള്‍ നടത്തുന്ന ബജറ്റ് ചര്‍ച്ചകളെന്ന് ദര്‍സം ഗൂ സോംഗാറ്റെ അഭിപ്രായപ്പെട്ടു. മറ്റു പലയിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടത്തെ ഇത്തരം സംഘടനകള്‍ കാണിക്കുന്ന സാമൂഹ്യ ബോധ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. പി.വി സാമി ഹാളില്‍ നടന്ന .ചടങ്ങില്‍ മലബാര്‍ ചേംബര്‍ പ്രസിഡന്റ് എം. മെഹ്ബൂബ് അധ്യക്ഷത വഹിച്ചു. എ.ആര്‍ സൂര്യനാരായണന്‍, ടി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ജി. സന്തോഷ് പൈ സ്വാഗതവും മലബാര്‍ ചേംബര്‍ വൈ. പ്രസിഡന്റ് എം. നിത്യാനന്ദ കമ്മത്ത് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *