കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ധര്‍മ്മടം: ബ്രണ്ണന്‍ കോളേജില്‍ വച്ച് മാര്‍ച്ച് ആദ്യ വാരം നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമ താരവും മുന്‍ സര്‍വകലാശാല കലാതിലകവുമായ അനശ്വര പൊന്നമ്പത്ത് നിര്‍വഹിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. മഞ്ജുള കെ.വി സ്വാഗതവും കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആദര്‍ശ് .വി അധ്യക്ഷതയും വഹിച്ചു.
സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ചന്ദ്രമോഹന്‍, ഗവ. ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബാബു രാജ്, സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹേന്ദ്രന്‍, സംഘാടക സമിതി എക്‌സിക്യൂട്ടീവ് അംഗം സഞ്ജീവ് പി.എസ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *