മാഹി: ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂളില്‍ സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ സംഘടിക്കുന്ന റാണി ലക്ഷ്മി ഭായ് ആത്മ രക്ഷ പ്രശിക്ഷന്‍ പരിപാടിയുടെ ഭാഗമായ പെണ്‍കുട്ടികള്‍ക്കുള്ള സൗജന്യ കരാട്ടെ പരിശീലന പരിപാടി ആരംഭിച്ചു. പ്രമുഖ കരാട്ടേ പരിശീലകനും സിക്‌സ്ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ഹോള്‍ഡറുമായ സെന്‍സായ് ഡോ. കെ.വിനോദ് കുമാര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളില്‍ ആത്മവിശ്വാസവും പ്രതിരോധ ബോധവും അങ്കുരിപ്പിക്കാന്‍ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ പോണ്ടിച്ചരി ആവിഷ്‌ക്കരിച്ച പരിശീലന പരിപാടി വിദ്യാലയത്തില്‍ മൂന്നു മാസം നീണ്ടു നില്‍ക്കും.
മെഡിറ്റേഷന്‍, ട്രഡീഷണല്‍ എക്‌സെര്‍സൈസ്, സ്വയം രക്ഷാ മുറകള്‍ എന്നിവയില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ചടങ്ങില്‍ വിദ്യാലയ വികസന സമിതി ചെയര്‍പേഴ്‌സണ്‍ കെ.രസ്‌ന അധ്യക്ഷത വഹിച്ചു. സഹ പ്രധാനാധ്യാപിക എ.ടി പത്മജ ആശംസകള്‍ നേര്‍ന്നു.
പ്രധാനാധ്യാപകന്‍ എം. മുസ്തഫ സ്വാഗതവും വിദ്യാര്‍ഥിനി എ. ദേവനന്ദ നന്ദിയും പറഞ്ഞു.
പോണ്ടിച്ചേരിയില്‍ നടന്ന എന്‍.സി.സി നേവല്‍ വിഭാഗം ക്യാമ്പില്‍ പങ്കെടുത്തു വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ചടങ്ങിനോടനുബന്ധിച്ചു നടന്നു. എം.എം വീനീത പി.കെ സത്യഭാമ എന്നിവര്‍ നേതൃത്വം നല്‍കി.