സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും, സി.പി.ഐ നിര്‍വാഹക സമിതി യോഗവും ഇന്ന് ചേരും

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും, സി.പി.ഐ നിര്‍വാഹക സമിതി യോഗവും ഇന്ന് ചേരും

തിരുവനന്തപുരം: സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പാര്‍ട്ടിയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും. സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് യോഗവും സി.പി.ഐയുടെ നിര്‍വാഹക സമിതി യോഗവുമാണ് ചേരുന്നത്. ആലപ്പുഴയിലെ സംഘടനാ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്. പാലക്കാട് , തൃക്കാക്കര എന്നിവിടങ്ങളിലെ സംഘടനാ വിഷയങ്ങള്‍ അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും.

മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സി.പി.എം നേതാക്കളുടെ കൂറ്മാറ്റവും പാര്‍ട്ടിക്കുണ്ടായ വീഴ്ചയും യോഗം ചര്‍ച്ച ചെയ്യും. കേസ് നടത്തിപ്പില്‍ പാര്‍ട്ടിക്കുണ്ടായ വീഴ്ചകള്‍ കമ്മിറ്റിയില്‍ ഉയര്‍ന്നാല്‍ വിമര്‍ശനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കൂറുമാറ്റത്തില്‍ സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു രംഗത്ത് എത്തിയിരുന്നു. എന്നാല്‍, അതിനു വിരുദ്ധ നിലപാടായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേത്. പ്രായപരിധി നിബന്ധനയെ തുടര്‍ന്ന് കമ്മറ്റികളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുതിര്‍ന്ന നേതാക്കളെ ഏതു ഘടകത്തില്‍ സഹകരിപ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും

Share

Leave a Reply

Your email address will not be published. Required fields are marked *