കോഴിക്കോട്: ഫെബ്രുവരി 1 2 3 തീയതികളില്‍ മിനിസ്ട്രി ഓഫ് കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസസിന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ വളനിര്‍മ്മാണ വിതരണ യൂണിറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തി. 25 ലധികം യൂണിറ്റുകള്‍ പരിശോധിച്ചതില്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം എഫ്.സി.ഒ പ്രകാരം അല്ല എന്ന് കണ്ടെത്തി. അനധികൃതമായി വളം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമന നടപടികള്‍ സ്വീകരിച്ചു. ഫ്‌ളൈയിങ് സ്‌ക്വാഡില്‍ കേന്ദ്ര ഉദ്യോഗസ്ഥരോടൊപ്പം പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വള കമ്പനികളുടെ ഉദ്യോഗസ്ഥരും സംസ്ഥാന കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്ന് കോഴിക്കോട് മേഖല ക്വാളിറ്റി കണ്‍ട്രോള്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.