ദുബായ്: പ്രവാസികളുടെ കണ്ണില്‍ പൊടിയിടുന്ന ബജറ്റാണ് പിണറായി സര്‍ക്കാറിന്റെ കേരള ബജറ്റ് എന്ന് സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലി.
പ്രവാസികള്‍ നിരന്തരം ആവശ്യപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ്, ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവ്, എയര്‍ കേരള പദ്ധതി, കോവിഡ് കാലത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്കുള്ള സഹായം, ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് പുനരധിവാസം ഇതിനെ കുറിച്ച് ഒന്നും ബജറ്റില്‍ ഇല്ലെന്നും,
പ്രവാസികള്‍ക്ക് കോടികള്‍ നീക്കിവെച്ചുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഒന്നാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസികളുടെ ബോഡികള്‍ നാട്ടില്‍ കൊണ്ടു പോകുന്നതും, ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ ആറ് മാസത്തെ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതൊന്നും നടപ്പായില്ല. ഇത്തരം വാഗ്ദാനലംഘനത്തിനെതിരേ പ്രവാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.