കോഴിക്കോട്: ധനമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റ് പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനയ്ക്കും കെട്ടിടനികുതി, ഭൂമിയുടെ ന്യായവില, വാഹനനികുതിയും സെസ്സും, വൈദ്യുതി തീരുവ, മുദ്രപത്ര വിലയും വര്‍ദ്ധിക്കുന്നത് സമസ്ത മേഖലകളെയും ദോഷകരമായി ബാധിക്കും. ബഡ്ജറ്റ് വിലക്കയറ്റത്തിനും, കെട്ടിട നികുതി വര്‍ദ്ധനവ് വാടക വര്‍ദ്ധനവിനും കാരണമാകും.
മുന്‍ ബഡ്ജറ്റുകളിലെ പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാത്തത് ബഡ്ജറ്റിന്റെ വിശ്വാസ്യത ജനങ്ങളില്‍ ഇല്ലാതാക്കി. വിദ്യാഭ്യാസ – കാര്‍ഷിക – ആരോഗ്യ വിനോദസഞ്ചാര മേഖലകള്‍ക്ക് പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റില്‍ ഉണ്ട്. കേരളം രൂക്ഷമായ ധനപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സമസ്ത മേഖലകളിലെ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ ഇന്ധനത്തിന് സെസ്സ് ചുമത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇട നല്‍കും. കഴിഞ്ഞദിവസം ധനമന്ത്രി ജനങ്ങളെ വേദനിപ്പിക്കാത്ത രീതിയില്‍ മാത്രമേ നികുതി വര്‍ധിപ്പിക്കു എന്നാണ് പറഞ്ഞിരുന്നത്.
വിഭവ സമാഹരണത്തിന് നിലവിലുള്ള നികുതികള്‍ വര്‍ദ്ധിപ്പിക്കുകയല്ല നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കുകയും, കുടിശ്ശികകള്‍ പിരിച്ചെടുക്കുകയും അത്യാവശ്യമല്ലാത്ത ചിലവുകള്‍ ചുരുക്കുകയും, കേന്ദ്ര അനുമതി ലഭിക്കാത്തതും പ്രായോഗികവും അല്ലാത്ത പദ്ധതികള്‍ക്ക് പണം ദുര്‍വ്യയം ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന വിവിധ സംഘടനാ പ്രതിനിധികളുടെ ബഡ്ജറ്റ് അവലോകനയോഗം വിലയിരുത്തി. നിയമസഭയിലെ ബഡ്ജറ്റ് ചര്‍ച്ച വേളയില്‍ പെട്രോള്‍ – ഡീസല്‍ സെസ്സ് പിന്‍വലിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സെസ്സ് ഒഴിവാക്കുന്നതിനു മുന്‍കൈയെടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
എം.ഡി.സി മീറ്റിംഗ് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ മലബാര്‍ ഡെവലപ്‌മെന്റ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ജോയ് ജോസഫ് കെ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷെവലിയര്‍ സി.ഇ ചാക്കുണ്ണി യോഗം ഉദ്ഘാടനം നിര്‍വഹിച്ച് ആമുഖ പ്രഭാഷണം നടത്തി. മുന്‍ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍, ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.സി മനോജ്, അഖിലേന്ത്യ ആയുര്‍വേദ സോപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഒ. വിശ്വനാഥന്‍, സിറ്റി മര്‍ച്ചന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം,എന്‍ ഉല്ലാസന്‍, സ്‌മോള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി ആഷിം, ഡിസ്ട്രിക്ട് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി സി കെ ബാബു, ഹോളി ലാന്‍ഡ് പില്‍ഗ്രീം സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ എം.സി ജോണ്‍സണ്‍, ന്യൂ ബസാര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി.വി. ഗീവര്‍, സിപിഎം അബ്ദുറഹ്‌മാന്‍ ബിന്‍ അഹമ്മദ് ജി.എസ്.ആര്‍.എ റസിഡന്‍സ് അസോസിയേഷന്‍, എം.എം. സെബാസ്റ്റ്യന്‍ സെക്രട്ടറി എ.കെ.ബി.പി. സി, നോവെക്‌സ് മന്‍സൂര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അക്ഷയ് കെ, അമല്‍ എം, ലകീഷ് പി, അനീഷ് വി ആര്‍, പ്രവീണ്‍ കെ വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വക്കറ്റ് എം.കെ അയ്യപ്പന്‍ സ്വാഗതവും റൊണാള്‍ഡ് ജെ.ജി നന്ദിയും രേഖപ്പെടുത്തി.