ഷാര്‍ജ: കേന്ദ്ര പ്രതിരോധ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ Veerghadha project 2 യില്‍ കവിതക്ക് ദേശീയ തലത്തില്‍ കേരളത്തില്‍ നിന്ന് സമ്മാനം നേടിയ ഏക വിദ്യാര്‍ത്ഥി നിഹാല നുഹ് മാനെ ചിരന്തന യോഗം അഭിനന്ദിച്ചു. ചിരന്തനയുടെ പ്രവര്‍ത്തക സമിതി അംഗം സി.പി. നുഹ്‌മാന്റെ മകളാണ് നിഹാല. ചിരന്തന എന്ന സാംസ്‌ക്കാരിക സംഘടനയ്ക്ക് കൂടി ലഭിച്ച അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നതെന്നും കേരളത്തിന് അഭിമാനമുഹൂര്‍ത്തമാണെന്നും നിഹാലയെ മറ്റുവിദ്യാര്‍ഥികള്‍ മാതൃകയാക്കണമെന്നും ചിരന്തന പ്രസിഡന്റ് പുന്നക്കല്‍ മുഹമ്മദലി പറഞ്ഞു.
റിപ്ലബിക്ക് ദിനത്തില്‍ കുടുംബസമേതം ഡല്‍ഹിയില്‍ എത്തി കേന്ദ്ര രാജ്യരക്ഷ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്ങില്‍ നിന്ന് നിഹാല അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ചിരന്തന പ്രവര്‍ത്തകര്‍ ഷാര്‍ജയില്‍ ഒത്ത് കൂടി അഭിനന്ദന യോഗം സംഘടിപ്പിച്ചിരുന്നു. സി.പി ജലീല്‍, സക്കരിയ്യ മാട്ടൂല്‍, കെ.വി ഫൈസല്‍ ഏഴോം, വീണ ഉല്ലാസ്, ഷിജി അന്ന ജോസഫ്, ജെന്നി പോള്‍, ടി.പി അശറഫ്, മുസ്തഫ കുറ്റിക്കോല്‍, സാബു തോമസ്, ഷംസീര്‍ നാദാപുരം, സി.പി മുസ്തഫ ഇരിക്കൂര്‍, കെ.വി സിദ്ദീഖ്, സി.പി ശിഹാബുദ്ധീന്‍, സി.പി മൊയ്തീന്‍, കെ.ടി.പി ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.