സ്ലാബുകള്‍ പുനര്‍ക്രമീകരിച്ചു; പുതിയ സ്‌കീമില്‍ ആദായനികുതിയില്‍ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതിയില്ല

സ്ലാബുകള്‍ പുനര്‍ക്രമീകരിച്ചു; പുതിയ സ്‌കീമില്‍ ആദായനികുതിയില്‍ ഇളവ്; ഏഴ് ലക്ഷം രൂപ വരെ നികുതിയില്ല

  • മധ്യവര്‍ഗ്ഗത്തിനുള്ള സമ്മാനമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ആദായ നികുതി സ്ലാബുകള്‍ ബജറ്റില്‍ പുനര്‍ക്രമീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. വരുമാന നികുതി പരിധി അഞ്ചു ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. കഠിനധ്വാനം ചെയ്യുന്ന മധ്യ വര്‍ഗ്ഗത്തിനുള്ള സമ്മാനമെന്നാണ് ഇതിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. നികുതി സ്ലാബുകള്‍ ആറില്‍ നിന്നും അഞ്ചാക്കി കുറച്ചു.
36 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതല്‍ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12-15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തില്‍ കൂടുതല്‍ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവര്‍ 45,000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോ. കമ്മിഷണര്‍മാര്‍ക്കും ചുമതല നല്‍കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
അതേസമയം, എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പാന്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഗുണം ലഭിക്കത്തക്ക വിധം പി.എം ഗരീബ് കല്യാണ്‍യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതിനായുള്ള രണ്ട് ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങള്‍ക്ക് മാസംതോറും കിട്ടും.

രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ലക്ഷം കോടിയുടെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ ബജറ്റില്‍ അനുവദിച്ചു. റെയില്‍വേയ്ക്ക് ബജറ്റില്‍ അനുവദിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ച് വികസനത്തിന് വേഗം കൂട്ടുന്നതിനാണ് തുക വകയിരുത്തിയിരിക്കുന്നത്. പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും സ്ഥാപിക്കുമെന്നും അവര്‍ അറിയിച്ചു. 2516 കോടി രൂപ ചെലവില്‍ 63,000 പ്രാഥമിക സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും. 2516 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെഡിക്കല്‍ രംഗത്ത് നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിച്ചു. അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും. പുതിയതായി 157 നഴ്‌സിങ് കോളജുകള്‍ തുടങ്ങും. പുതിയതായി 50 വിമാനത്താവളങ്ങള്‍ നിര്‍മിക്കും.റെയില്‍വേക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതം ആണ് ബജറ്റില്‍ വകയിരുത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *