സാധാരണക്കാരെ മറന്നു, കാര്‍ഷികമേഖലയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതിയില്ല; നിര്‍മലയുടെ ബജറ്റ് വന്‍ ചതിയെന്ന് എളമരം കരീം

സാധാരണക്കാരെ മറന്നു, കാര്‍ഷികമേഖലയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതിയില്ല; നിര്‍മലയുടെ ബജറ്റ് വന്‍ ചതിയെന്ന് എളമരം കരീം

ന്യൂഡല്‍ഹി: സാധാരണക്കാരെയും തൊഴിലാളികളെയും അവഗണിക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എം.പി. സാമ്പത്തികമാന്ദ്യത്തില്‍നിന്നും പണപ്പെരുപ്പത്തില്‍നിന്നും മറിക്കടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. സാധാരണ ജനങ്ങളില്‍ പണം എത്തിയാല്‍ മാത്രമേ കമ്പോളം സജീവമാകുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുമുള്ളൂ. മാത്രമല്ല മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സബ്‌സിഡികള്‍ പലതും വെട്ടിക്കുറച്ചിരിക്കുയുമാണെന്ന് ഇടതു എം.പിമാര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സബ് കാ ആസാദ്, സബ്കാ വികാസ് എന്ന് പറഞ്ഞ് ധനമന്ത്രി ഏഴു കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അതില്‍ തൊഴിലാളി എന്ന ഒരു വാക്ക് ഇല്ലായിരുന്നു എന്നും എളമരം വ്യക്തമാക്കി. കാര്‍ഷികമേഖലയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതികള്‍ ബജറ്റില്‍ കാണാനില്ല. വളം സബ്‌സിഡി മുന്‍കാലങ്ങളെക്കാള്‍ വെട്ടിക്കുറച്ചത് കര്‍ഷകരെ ബാധിക്കും. പെട്രോളിയം സബ്‌സിഡി നല്‍കുന്ന പാചകവാതക സബ്സിഡിയും കഴിഞ്ഞ ബജറ്റിനേക്കാള്‍ വെട്ടിക്കുറച്ചു. പി.എം കിസാന്‍ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. മുന്‍ ബജറ്റില്‍ 66,825 കോടി വകയിരുത്തിയത് പുതിയ ബജറ്റില്‍ 60,000 കോടിയായി കുറച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയായ എം.എന്‍.ആര്‍.ഇ.ജി പദ്ധതിക്ക് 89,400 കോടിയില്‍നിന്ന് 60,000 കോടിയായി കുറച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *