തലശ്ശേരി: വ്യത്യസ്ത ഇനങ്ങളില്‍ സഹോദരങ്ങള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക്. അന്‍ഹ സന്ദീപ് (7) ഋത്വിക് എസ്. കൃഷ്ണ (6) എന്നീ സഹോദരങ്ങളാണ് അപൂര്‍വ നേട്ടത്തിനുടമകളായത്. തുടര്‍ച്ചയായി 20.23.19 സമയം സുപ്ത വജ്രാസനത്തില്‍ കിടന്ന് കൊണ്ട് മൂന്ന് പേപ്പര്‍ ക്രാഫ്റ്റ് ഇനങ്ങള്‍ ഉണ്ടാക്കിയതിനാണ് അന്‍ഹ എന്ന കൊച്ചു മിടുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. കൂടാതെ ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡും ഈ മിടുക്കിയെ തേടി എത്തിയിട്ടുണ്ട്.
സഹോദരന്‍ ഋത്വിക്കിന് തുടര്‍ച്ചയായി 6 മിനുട്ട് 21 സെക്കന്റില്‍ 890 ഹൂലാ ഹൂപ് സ്പിന്‍ ചെയ്തതിനാണ് ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം പിടിക്കാനായത്. സഹോദരങ്ങളായ ഇരുവരും ഇപ്പോള്‍ ദുബായിലെ അജ്മാനില്‍ വിദ്യാര്‍ത്ഥികളാണ്. മാഹി പാറാലിലെ കൃഷ്ണയില്‍ സന്ദീപ്, പ്രിംന ദമ്പതികളുടെ മക്കളാണ് ഇരുവരും.