ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായര്‍ക്ക് ജാമ്യം. തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചു എന്നായിരുന്നു നിര്‍മ്മല്‍ കുമാറിനെതിരായ കുറ്റം. ഗ്രീഷ്മയുടെ അമ്മയ്ക്ക് നേരത്തെ ഹൈക്കോടതി അനുവദിച്ചിരുന്നു.
കേസിലെ മൂന്നാം പ്രതിയായ നിര്‍മ്മല്‍ കുമാറിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക് പാറശ്ശാല പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, 50,000 രൂപ അല്ലെങ്കില്‍ രണ്ട് ആള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥ. കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ ഗ്രീഷ്മ കൊന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

Share

Leave a Reply

Your email address will not be published. Required fields are marked *