കതിരൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എയും ചേര്‍ന്ന് സ്കൂളിലെ വിദ്യാര്‍ഥിക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ അടങ്ങുന്ന വേറ്റുമ്മലിലെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കിയത്. ജനപ്രതിനിധികള്‍, വേറ്റുമ്മല്‍ മഹല്ല് കമ്മിറ്റി, വിവിധ വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ കെ.പി മോഹനന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് പ്രകാശന് കര്‍ത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സല്, പാട്യം പഞ്ചായത്ത് പ്രസിഡണ്ട് എന്‍.വി ഷിനിജ, വൈസ് പ്രസിഡണ്ട് കെ.പി പ്രദീപ് കുമാര്‍, കതിരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി സനില്‍, അംഗം എന്‍.സുധീഷ്, പി.ടി.എ പ്രസിഡണ്ട് ശ്രീജേഷ് പടന്നക്കണ്ടി, മുന്‍ പി.ടി.എ പ്രസിഡണ്ട് പുത്തലത്ത് സുരേഷ് ബാബു, മുന്‍ ഹെഡ് മാസ്റ്റര്‍ ജ്യോതി കേളോത്ത്, പ്രിന്‍സിപ്പല്‍മാരായ ഡോ. എസ് അനിത, ചന്ദ്രന് കക്കോത്ത്, ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ പി. പ്രമോദന്‍, സ്കൂള്‍ പാര്‍ലമെന്റ് ചെയര്മാന് അര്‍ച്ചിത, സ്റ്റാഫ് സെക്രട്ടറി വി. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.