ലഹരിമരുന്നുമായി മൂന്ന് യുവാക്കളും ബൈക്കും കസ്റ്റഡിയില്‍

ലഹരിമരുന്നുമായി മൂന്ന് യുവാക്കളും ബൈക്കും കസ്റ്റഡിയില്‍

തലശ്ശേരി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മൂന്ന് യുവാക്കള്‍ പാലയാട് ബൈപാസ് മേല്‍പാലത്തിനടുത്ത് പോലിസ് പിടിയിലായി. പാലയാട് നരിവയലിലെ മാര്‍വാസില്‍ മുഹമ്മദ് അജ്മല്‍ നിഹാല്‍ (25), പാലയാട്ടെ എം.എന്‍ മഹലില്‍ റസാല്‍ (25), വെള്ളൊ ഴുക്കിലെ ബെയില്‍ വി.ഷഹബാസ്(27) എന്നിവരെയാണ് വാഹന പരിശോധനക്കിടെ ധര്‍മ്മടം എസ്.ഐ സതീശന്‍ പിടികൂടിയത് 2.81 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍.58-എ.സി 8657 മോട്ടോര്‍ ബൈക്കും കസ്റ്റഡിയിലുണ്ട്. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കും ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബൈക്കില്‍ മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ പ്രതികള്‍ പിടിയിലായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *