ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി ബജറ്റ് സമ്മേളനത്തിനായി ലോക്‌സഭയില്‍ എത്തി. ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് രാഹുല്‍ ലോക്‌സഭയില്‍ എത്തിയത്. മുദ്രാവ്യം വിളികളോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രാഹുല്‍ ഗാന്ധിയെ സഭയിലേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്ര കശ്മീരില്‍ അവസാനിച്ചത്. കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട് കശ്മീരിലെത്തുകയായിരുന്നു.