ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുമായി ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള

ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുമായി ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള

* അന്തര്‍ദേശീയ നിലവാരത്തോടുകൂടിയ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന ആഗോളകേന്ദ്രം

* ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളയുടെ ഓങ്കോളജി വിഭാഗത്തിന്റെ പുനരവതരണമാണ് ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി (എ.ഐ.ഐ.ഒ)

കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സ നല്‍കാനായി ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി (എ.ഐ.ഐ.ഒ) പുനരവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ ഗ്ലോബല്‍ ഡയറക്ടറുമായ പ്രൊഫ. ഡോ. സോമശേഖര്‍ എസ്.പി ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ ലോഗോ പ്രകാശനം നടത്തി.
കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി അത്യാധുനിക ചികിത്സാ സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന ചികിത്സാ പദ്ധതികള്‍ രോഗികള്‍ക്കായി ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന ആവിഷ്‌കരിക്കും. എ.ഐ.ഐ.ഒയുടെ കീഴില്‍, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോബോട്ടിക് ഓങ്കോസര്‍ജറി, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെരിറ്റോണിയല്‍ മാലിഗ്‌നന്‍സി, ഓവേറിയന്‍ ക്യാന്‍സര്‍, (എച്ച്.ഐ.പി.ഇ.സി & പി.ഐ.പി.എ.സി) ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രെസ്റ്റ് സര്‍ജറി, ഓങ്കോപ്ലാസ്റ്റി, (എസ്.എല്‍.എന്‍.ബി). ലിംഫോഡീമ സര്‍ജറി, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ ഉണ്ട്. കൂടാതെ (ഐ.ജി.ആര്‍.ടി, എസ്.ബി.ആര്‍.ടി) മുതലായ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോ തെറാപ്പിയും ഇതോടൊപ്പം ഒരുക്കും.
എ.ഐ.ഐ.ഒയെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാന്‍സര്‍ സെന്റര്‍ ആകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ കേന്ദ്രങ്ങളിലും റോബോട്ടിക് സാങ്കേതികവിദ്യ, ഹൈടെക് മെഷിനുകള്‍, ഇന്‍ട്രാ-ഓപ്പറേറ്റീവ് റേഡിയോ തെറാപ്പി, അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഗവേഷണ-വികസന ആവശ്യങ്ങള്‍ക്കായി ആസ്റ്റര്‍ ലോകത്തിലെ മികച്ച സര്‍വകലാശാലകളുമായും പങ്കാളികളാകുമെന്നും രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയുമായോ മറ്റ് അംഗീകൃത സര്‍വകലാശാലയുമായോ അഫിലിയേഷനില്‍ പരിശീലനവും ഫെലോഷിപ്പ് പ്രോഗ്രാമുകളും നല്‍കുമെന്നും ഉദ്ഘടനത്തോടനുബന്ധിച്ച് ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ ഗ്ലോബല്‍ ഡയറക്ടറായ പ്രൊഫ. ഡോ. സോമശേഖര്‍ എസ്.പി പറഞ്ഞു.

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നാണ് ക്യാന്‍സര്‍. കഴിയുന്നത്ര രോഗികളിലേക്ക് ക്യാന്‍സര്‍ ചികിത്സ എത്തിക്കുവാനാണ് ഞങ്ങള്‍ ഇതുവഴി ലക്ഷ്യമിടുന്നത്. എ.ഐ.ഐ.ഒ മുഖേന സംസ്ഥാനത്തിലുടനീളം മികച്ച ക്യാന്‍സര്‍ ചികിത്സ പ്രദാനം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്ന് ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ – തമിഴ്‌നാട് റീജിയണല്‍ ഡയറക്റ്റര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഫര്‍ഹാന്‍ യാസിന്‍ – ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളാ- തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ , ഡോ. ജെം കളത്തില്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് – സര്‍ജിക്കല്‍ ഓങ്കോളജി, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി, ഡോ. കെ വി ഗംഗാധരന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് & ഹെഡ് – മെഡിക്കല്‍ ഓങ്കോളജി, ആസ്റ്റര്‍ മിംസ്, കോഴിക്കോട്, ഡോ. അരുണ്‍ ആര്‍ വാര്യര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് – മെഡിക്കല്‍ ഓങ്കോളജി, ഡോ. ദുര്‍ഗ്ഗാ പൂര്‍ണ്ണ സീനിയര്‍ കണ്‍ സള്‍ട്ടന്റ് റേഡിയേഷന്‍ ഓങ്കോളജി, ഡോ.രാമസ്വാമി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഹേമറ്റോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, കേരളത്തിലെ ആസ്റ്റര്‍ ഹോസ്പ്പിറ്റലുകളിലെ മറ്റ് മുതിര്‍ന്ന ഡോക്ടര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *