കോഴിക്കോട്: അറബി ഭാഷക്കെതിരേയുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബി ഭാഷയ്ക്ക് എതിരേയുള്ള ഏത് നീക്കവും ശക്തിയുക്തം എതിര്‍ക്കും. ലോകത്ത് സംസ്‌കാരം ഉയര്‍ത്തിപിടിച്ച ഭാഷയാണ് അറബി. ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടാണ് ഈ ഭാഷയെ സംരക്ഷിച്ചത്. അറബി ഭാഷയെ തകര്‍ക്കാന്‍ സമുദായം അനുവദിക്കില്ല. ഭാഷ സംരക്ഷണത്തിന് ഏത് അറ്റംവരെയും പോകും.
1980 ലെ ഭാഷാ സമരം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. മജീദ്, റഹ്‌മാന്‍, കുഞ്ഞിപ്പ തുടങ്ങിയ രക്തസാക്ഷികള്‍ ജീവന്‍ വെടിഞ്ഞത് അറബി ഭാഷയെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു, തങ്ങള്‍ ചൂണ്ടിക്കാട്ടി. കെ.എ.എം.എ സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സാദിഖലി തങ്ങള്‍ക്ക് സമര്‍പ്പിച്ചു.
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ, കെ.എ.എം.എ ജനറല്‍ സെക്രട്ടറി എം. തമീമുദ്ധീന്‍, പി.പി ഫിറോസ്, ഇടവം ഖാലിദ് കുഞ്ഞി, പി.ഐ സിറാജ് മദനി, ഇ.സി നൗഷാദ് അനസ് എം. അഷ്റഫ്, ഫസല്‍ തങ്ങള്‍, എം. സലാഹുദ്ധീന്‍, എസ് ഷിഹാബുദീന്‍, എസ് നിഹാസ്, സംഗീത റോബര്‍ട്ട്, നബീല്‍ കൊല്ലം, അഡ്വ ജി സിനി, സജീര്‍ ഖാന്‍ വയ്യാനം പ്രസംഗിച്ചു. ‘മത നിരപേക്ഷ വിദ്യാഭ്യാസവും അറബി ഭാഷയും’ എന്ന വിഷയത്തില്‍ നടന്ന ഭാഷ സമ്മേളനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. ഷമീര്‍, അന്‍സാര്‍ നന്മണ്ട, ഡോ. പി.കെ ജംഷീര്‍ ഫാറൂഖി, കെ മുഹമ്മദ് സഹല്‍ , ഡോ അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. അലി അക്ബര്‍ ഇരിവേറ്റി, ഡോ. സിദ്ധീഖ്, സംസാരിച്ചു. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എം. തമീമുമുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.