കോഴിക്കോട്: ഹാരിസണ്‍ പ്ലാന്റേഷന്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന 40,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിത നാമമാത്ര കര്‍ഷകര്‍ക്ക് വിതരണം ചെയ്യണമെന്ന് സോഷ്യലിസ്റ്റ് കിസാന്‍ ജനത സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം നടപ്പില്‍ വരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ 2023 ആഗസ്റ്റ് 15 മുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല സത്യാഗ്രസ സമരം ആരംഭിക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി.
സമ്മേളനത്തില്‍വച്ച് സംസ്ഥാനത്തെ പ്രമുഖ കര്‍ഷകരായ കെ.എം സുരേഷ്ബാബു (വയനാട്), കെ.ഗിരിജാമ്മ (ഇടുക്കി), കെ.ജി ദ്വാരകദാസ് (പാലക്കാട്) എന്നിവര്‍ക്ക് കര്‍ഷകരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ചു.
സമ്മേളനം സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ ജനത സംസ്ഥാന പ്രസിഡന്റ് ശ്രീനന്ദനം വേലായുധന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ അഡ്വ. ജോണി കെ. ജോണ്‍, അഡ്വ. എസ്. രവീന്ദ്രകുമാര്‍, ബി.ടി രമ, എസ്. സന്തോഷ് കുമാര്‍, മുഹമ്മദ് ഉണ്ണി, ജോഷി തോമസ്, വി.എസ് രാജലാല്‍, വി.വിജയന്‍, ശ്രീനിവാസ് കുറുപ്പത്ത്, എ.വി രാജീവ്, ആര്‍.കെ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.