ജോജു ജോര്‍ജ് പാടിയ ‘എന്തിനാടി പൂങ്കുയിലേ’ എന്ന പ്രൊമോ ഗാനത്തിന് ശേഷം ഇരട്ട സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം നല്‍കിയപ്പോള്‍ ആ മനോഹര ഗാനം പാടിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ഷെഹബാസ് അമന്‍ ആണ്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ക്കുന്ന ‘ഇരട്ട’യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്ണന്‍ ആണ്. ചിത്രം ഫെബ്രുവരി മൂന്നിന് തീയറ്ററുകളില്‍ എത്തും.
‘പുതുതായൊരുത് ‘ ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാര്‍ ഇവരാണ്. മ്യൂസിക് പ്രൊഡ്യൂസര്‍: ജേക്‌സ് ബിജോയ്, ഡാനിയേല്‍ ജോസഫ് ആന്റണി, എബിന്‍ പള്ളിച്ചന്‍.
ഗിറ്റാര്‍: സുമേഷ് പരമേശ്വര്‍, ബാസ്സ്: നേപ്പിയര്‍ നവീന്‍, ഫ്‌ലൂട്ട്: ജോസി ആലപ്പുഴ, സന്തൂര്‍- ലോകേഷ്, അഡീഷണല്‍ റിതം – ശ്രുതിരാജ്, സെഷന്‍ ക്രമീകരണം: ഡാനിയേല്‍ ജോസഫ് ആന്റണി, മനീത് മനോജ്, മൈന്‍ഡ് സ്‌കോര്‍ മ്യൂസിക്, കൊച്ചി, അസിസ്റ്റന്റ്: നജിദ് നിസാമുദീന്‍.
മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ്: മിഥുന്‍ ആനന്ദ്, ചീഫ് അസോസിയേറ്റ്: അഖില്‍.ജെ ആനന്ദ് എന്നിവരാണ്. റെക്കോര്‍ഡിങ് സ്റ്റുഡിയോ മൈന്‍ഡ് സ്‌കോര്‍ മ്യൂസിക്, കൊച്ചി. സൗണ്ട് ടൗണ്‍ സ്റ്റുഡിയോ, ചെന്നൈ. സപ്താ റെക്കോര്‍ഡ്സ്, കൊച്ചി.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഒ.പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ലിറിക്സ് അന്‍വര്‍ അലി. എഡിറ്റര്‍: മനു ആന്റണി, ആര്‍ട്ട്: ദിലീപ് നാഥ്, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ്, സ്റ്റണ്ട്‌സ്: കെ.രാജശേഖര്‍ എന്നിവരാണ്.