കോഴിക്കോട്: സദ്ഭാവന ബുക്‌സ്, കോഴിക്കോട് ആഭിമുഖ്യത്തില്‍ നടത്തിയ സാഹിത്യ സദസ്സും വൈലോപ്പിള്ളി മാമ്പഴം പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂവായിരത്തിലേറെ പേര്‍ പങ്കെടുത്ത മാമ്പഴം കവിതാ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 41 പേര്‍ ക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ മാമ്പഴം പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ കവി പി.പി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി, കലാ-സാഹിത്യ പ്രവര്‍ത്തകരായ എം.എസ് ബാലകൃഷ്ണന്‍, ഇ.ആര്‍ ഉണ്ണി, പി.കെ ബാബുരാജ്, മോഹനന്‍ പുതിയോട്ടില്‍, എം.പി ജിജു, ലിംസി ആന്റണി, അജിത മാധവ്, ഷാജി സൗപര്‍ണിക, ആമി രജി എന്നിവര്‍ പ്രസംഗിച്ചു.
എം.പി ജിജു രചിച്ച ‘ജീവിത വിജയ രഹസ്യങ്ങള്‍’ എന്ന ലേഖനസമാഹാരം മന്ത്രി എ.കെ ശശീന്ദ്രന്‍ കവി പി.പി ശ്രീധരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്തു. ഇ.ആര്‍ ഉണ്ണി പുസ്തകപരിചയം നടത്തി. ഷാജി സൗപര്‍ണികയുടെ കവിതാസമാഹാരം ‘മഷിത്തണ്ട് ‘, ആമി രജിയുടെ നോവല്‍ ‘ഇര’ എന്നീ പുസ്തകങ്ങളുടെ ചര്‍ച്ചയില്‍ രാജീവ് കോട്ടൂളി, ജാമി എന്നിവര്‍ സംസാരിച്ചു.. സജിത ജയരാജ്, രമ്യ ബാലകൃഷ്ണന്‍, സജിത രഘുനാഥ്, വിജയശ്രീ രാജീവ്, ശ്രീരഞ്ജിനി ചേവായൂര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. മാമ്പഴം പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങിയവരുടെ പ്രതിനിധികളായി ജയന്‍ കടലുണ്ടി, സുമ പള്ളിപ്രം, അനില്‍ ആര്‍.എം കുറിഞ്ഞാലിയോട് എന്നിവര്‍ പ്രതിസ്പന്ദം നടത്തി.