കോഴിക്കോട്: ഭാരതത്തിന്റെ ഭരണഘടനയാണ് നാടിന്റെ ഐക്യത്തിനും വളര്‍ച്ചയ്ക്കും ആധാരം ഭരണഘടനയുടെ ഏറ്റവും ശക്തമായ അടിത്തറ മതേരത്വത്തില്‍ അധിഷ്ടിതമായ ജനാധിപത്യമാണ്. ഈ മതേതര്വത്വം ഇന്ന് ഒളിഞ്ഞും തെളിഞ്ഞും അക്രമിക്കപ്പെടുകയാണ്. ഇത്തരം അടിസ്ഥാന പ്രമാണങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവരുടെ ഭാഗത്ത് നിന്ന് തന്നെയാണ് അക്രമങ്ങള്‍ ഉണ്ടാവുന്നു എന്നതും നിര്‍ഭാഗ്യകരം. മതേതര്വത്വം മതരഹിതമായ സമൂഹത്തെയെല്ലാ ലക്ഷ്യം വയ്ക്കുന്നത്. മതസഹിതമായ സമൂഹത്തെയാണ്.
എല്ലാ മതങ്ങള്‍ക്കും തുല്ല്യാവകാശം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നമാണ് ആക്രമിക്കപ്പെടുന്നത്. ഈ ആശങ്ക ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. രാഷ്ട്രപിതാവിന്റെ 75-മത് രക്ത സാക്ഷിത്വ വാര്‍ഷികത്തില്‍ നമുക്ക് ഇതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രമുഖ ഗാന്ധിയനും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മുന്‍ ഡയറക്ടറുമായ ടി ബാലകൃഷ്ണന്‍ പറഞ്ഞു. വേങ്ങേരി നേതാജി വായനശാല സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി. ബാലകൃഷ്ണന്‍. ചടങ്ങില്‍ പ്രസിഡണ്ട് സി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സര്‍വ്വോദയസംഘം ചെയര്‍മാന്‍ യു.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.പി.രാമനാഥന്‍, എന്‍.കെ.അനില്‍കുമാര്‍, പി.അബ്ദുള്‍ അസീസ്, കെ.എം.കുഞ്ഞിക്കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.