പ്രശസ്ത ഗായകന്‍ ഗുലാബിനെ ആദരിച്ചു

പ്രശസ്ത ഗായകന്‍ ഗുലാബിനെ ആദരിച്ചു

കോഴിക്കോട്: സംഗീത രംഗത്ത് 50 വര്‍ഷം പിന്നിട്ട പ്രശസ്ത ഗസല്‍ ഗായകന്‍, ഗുലാബിനെ, കോഴിക്കോട് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ (കല) ആദരിച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ നിറഞ്ഞ സദസ്സില്‍ എം.എല്‍.യും കലയുടെ പ്രസിഡന്റുമായ തോട്ടത്തില്‍ രവീന്ദ്രന്‍ പൊന്നാട അണിയിച്ചു. ഉപഹാരവും നല്‍കി ആദരിച്ചു. കല വൈസ് പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. സെക്രട്ടറി അഡ്വ. കെ.പി അശോക് കുമാര്‍, ട്രെഷറര്‍ കെ. സുബൈര്‍, വൈസ്, പ്രസിഡന്റുമാരായ കെ. വിജയരാഘവന്‍, എന്‍. ചന്ദ്രന്‍, ഗുലാബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു ഗസല്‍ സന്ധ്യ അരങ്ങേറി, തലത് മെഹമൂദിന്റെയും ജഗജിത് സിങ്ങിന്റെയും ഗാനങ്ങള്‍ ഗുലാബും വിനീഷ് വിദ്യാധരനും ഹസീനയും ചേര്‍ന്നു പാടി.

Share

Leave a Reply

Your email address will not be published. Required fields are marked *