കേരള കോണ്‍ക്ലേവ് വിഷന് ഫെബ്രുവരി നാലിന് നോളജ് സിറ്റിയില്‍ തുടക്കമാവും

കേരള കോണ്‍ക്ലേവ് വിഷന് ഫെബ്രുവരി നാലിന് നോളജ് സിറ്റിയില്‍ തുടക്കമാവും

കോഴിക്കോട് :’കേരളത്തിന്റെ ഭാവി പുനഃര്‍ നിര്‍വചിക്കുന്നു’ എന്ന പ്രമേയവുമായി സംഘടിപ്പിക്കപ്പെടുന്ന കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056 ഫെബ്രുവരി നാലിന് മര്‍കസ് നോളജ് സിറ്റിയിലെ വലന്‍സിയ ഗലേറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് രാവിലെ 9.30 ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കേരള കോണ്‍ക്ലേവ് എക്സിക്യുട്ടീവ് ഡയറക്റ്ററും കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ ഡോ. ബിജു രമേശ് അധ്യക്ഷത വഹിക്കും എം.കെ. രാഘവന്‍ എം പി, കോഴിക്കോട് ജില്ലാ കലക്ടര്‍ ടി.എല്‍ റെഡ്ഡി, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്, എം.കെ.സി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ ഹക്കിം അസ്ഹരി, ഷാഫി പറമ്പില്‍ (എം.എല്‍.എ), ലിന്റോ ജോസഫ് (എം.എല്‍.എ), എന്‍.എ ഹാരിസ് (എം.എല്‍.എ) എന്നിവര്‍ സംസാരിക്കും.11.30ന് നടക്കുന്ന നോളജ് കോണ്‍ക്ലേവ് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്ത്യന്‍ അംബാസിഡറും കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി ശ്രീനിവാസന്‍ മുഖ്യാഥിതിയായിരിക്കും. ട്രയല്‍ ട്രോപ് സി.ഇ.ഒ സഫീര്‍ നജ്മുദ്ദീന്‍ വിഷയാവതരണം നടത്തും തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ:പി.വി.ഉണ്ണി കൃഷ്ണന്‍ (കേരള ഡെവലപ്മെന്റ് & ഇന്നൊവേഷന്‍ സ്റ്റാര്‍റ്റജിക്ക് കൗണ്‍സില്‍), ഐ.ഐ.എ ഡയറക്ടര്‍ പ്രഫ. പ്രസാദ് കൃഷ്ണ, മഹറൂഫ് മണലൊടി (എംഡി ജി ടെക് ), നിഖില്‍ കിളിവയലില്‍ (സി.ഇ.ഒ ബ്രോട്ടോടൈപ് ) എന്നിവര്‍ സംവദിക്കും.

ഉച്ചക്ക് രണ്ടിന് നടക്കുന്ന യൂത്ത് കോണ്‍ക്ലേവ് ടൂറിസം-പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എം.പി മുഖ്യഅതിഥിയായി ഓണ്‍ലൈനില്‍ സംവദിക്കും. കൈറ്റ്‌സ് ഇന്ത്യ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ക്ലെയര്‍ സി.ജോണ്‍ വിഷയാവതരണം നടത്തും . പാനല്‍ ചര്‍ച്ചയില്‍ സിനിമാ സംവിധായകന്‍ ബാസില്‍ ജോസഫ്, ഡോ. പി. സരിന്‍, അജ്മല്‍ ഖാന്‍ (സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവെന്‍സര്‍ ) എന്നിവര്‍ സംബന്ധിക്കും.

കഴിഞ്ഞ പതിറ്റാണ്ടുകളിലെ കേരളത്തിന്റെ വ്യാവസായിക, വാണിജ്യ, സാംസ്‌കാരിക രംഗങ്ങളിലുണ്ടായ നേട്ടങ്ങള്‍, ഭാവി വികസനം, പുതിയ നിക്ഷേപ സാധ്യതകള്‍ എന്നിവ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. കേരളത്തിലെയും യു.എ.ഇയിലെയും പ്രമുഖ കസള്‍ട്ടന്‍സി സംരംഭകരായ ആര്‍.ബി.എസ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്.കെ ബിസിനസ് കസള്‍ട്ടന്‍സി, മാപ് ലിത്തോ സൊലൂഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍, കേരള ടൂറിസം വകുപ്പ്, നോര്‍ക്ക റൂട്ട്സ്, ഫിക്കി, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ,് ധനം മാഗസിന്‍, കൈറ്റ്സ് ഇന്ത്യ, ഖത്തര്‍ ക്യു എഫ്എം, എംപ്ലസ് മീഡിയ എന്നിവയുമായി സഹകരിച്ചാണ് കേരള കോണ്‍ക്ലേവ് വിഷന്‍ സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവിന്റെ ഫസ്റ്റ് ചാപ്റ്ററാണ് കോഴിക്കോട് നടക്കുന്നത്. കൊച്ചി, തിരുവനന്തപുരം, ദുബൈ, ഖത്തര്‍, എന്നിവിടങ്ങളില്‍ വൈകാതെ കേരള കോണ്‍ക്ലേവ് വിഷന്റെ തുടര്‍ ചാപ്റ്ററുകള്‍ സംഘടിപ്പിക്കുമെന്ന് കേരള കോണ്‍ക്ലേവ് സഹ സ്ഥാപകനും ആര്‍.ബി.എസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുമായ ഹബീബ് കോയ പറഞ്ഞു.കോണ്‍ക്ലേവില്‍ ഉരുത്തിരിയുന്ന ആശയങ്ങളും, നിക്ഷേപ സാധ്യതകളുമെല്ലാം സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കും ഇംപ്ലിമെന്റേഷനുമായി വിദഗ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കേരള കോണ്‍ക്ലേവ് എക്സിക്യൂട്ടീവ് ഡയറക്ടറും മാപ് ലിത്തോ സൊലുഷന്‍ സി.ഇ.ഒയുമായ ഫൈസല്‍ എം.ഖാലിദ് പറഞ്ഞു

2050-യു.എന്‍ നെറ്റ് സീറോ മിഷന്‍ ലക്ഷ്യം, കാണാന്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്തിത്വങ്ങള്‍ക്കും/ ഓര്‍ഗനൈസേഷനുകള്‍ക്കും മെഗാ കോണ്‍ക്ലേവില്‍ വേള്‍ഡ് ഗ്രീന്‍ ഫ്യൂച്ചര്‍ അവാര്‍ഡ് സമ്മാനിക്കും. കാലിക്കറ്റ് ടവറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേരള കോണ്‍ക്ലേവ് സഹ സ്ഥാപകനും ആര്‍ബിഎസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുമായ ഹബീബ് കോയ, കേരള കോണ്‍ക്ലേവ് എക്സിക്യൂട്ടീവ് ഡയറക്ടറും മാപ് ലിത്തോ സൊലുഷന്‍ സി.ഇ.ഒയുമായ ഫൈസല്‍ എം.ഖാലിദ്, മുഹമ്മദ് റസല്‍ ( ഡയറക്ടര്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *