കെ.എ.എച്ച്.എസ്.ടി.എ 24ാം സംസ്ഥാനസമ്മേളനം ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ

കെ.എ.എച്ച്.എസ്.ടി.എ 24ാം സംസ്ഥാനസമ്മേളനം ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ

കോഴിക്കോട്: കേരള എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്റെ 24ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 2,3,4 തിയതികളില്‍ കോഴിക്കോട് ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സെമിനാര്‍, ഉദ്ഘാടന സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവ സംഘടിപ്പിക്കും. ഫെബ്രുവരി 2 വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സംസ്ഥാന പ്രസിഡണ്ട് ഡോ.ജോഷി ആന്റണി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് സംസ്ഥാന കമ്മറ്റി യോഗം ചേരും.
ഫെബ്രുവരി 3ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സിജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഡോ.ജോഷി ആന്റണി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.ശ്രീജേഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ പി.ശേഷായന്‍ വലരവ്  ചെലവ് ക ണക്കുകളും അവതരിപ്പിക്കും. വിവിധ ജില്ലാ ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സമ്മേളനത്തിന് സംസ്ഥാന സെക്രട്ടറിമാരായ ഇ.പി.ജോസുകുട്ടി സ്വാഗതവും, സി.ഇ.ദീപക് നന്ദിയും പറയും.
ഫെബ്രുവരി 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് പൊതു വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍, സിദ്ധാന്തവും പ്രായോഗികതയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തും. സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.അജിത്കുമാര്‍ മോഡറേറ്ററായിരിക്കും. വിദ്യാഭ്യാസ സെമിനാര്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉല്‍ഘാടനം ചെയ്യും. അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീഹരി.ബി വിഷയാവതരണം നടത്തും. അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ മനോജ് കക്കട്ടില്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി വി.പി.സാജന്‍ നന്ദിയും പറയും.
ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 10 മണിക്ക് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ഡോ.ജോഷി ആന്റണി അദ്ധ്യക്ഷം വഹിക്കും. ചടങ്ങില്‍ എം.കെ.രാഘവന്‍.എം.പി അക്കാദമിക പ്രതിഭകളെ അനുമോദിക്കും. ഉല്‍ഘാടന സമ്മേളനത്തില്‍ ഹയര്‍സെക്കന്ററി റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.എം അനില്‍, സംസ്ഥാന ഭാരവാഹികളായ ജോണ്‍സണ്‍ ചെറുവള്ളി, ബാബു.കെ.എഫ്, ഷാജിമോന്‍.വി.ജെ, ഫാത്തിമ ഹന്ന ഹാഗര്‍, വി.വി.രാമകൃഷ്ണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ഉല്‍ഘാടന സമ്മേളനത്തിന് സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.സി.ഫസലുല്‍ ഹഖ് സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡണ്ട് പി.അഖിലേഷ് നന്ദിയും പറയും.
ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 11.30ന് ആരംഭിക്കുന്ന യാത്രയയപ്പ് സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരെ സമ്മേളനത്തില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സിജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ എച്ച്.എച്ച്.എസ്.ടി.എ സംസ്ഥാന ജന.സെക്രട്ടറി അനില്‍.എം.ജോര്‍ജ്ജ്, എ.എച്ച്.എസ്.ടി.എ സംസ്ഥാന ജന.സെക്രട്ടറി എസ്.മനോജ്, കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജന.സെക്രട്ടറി പാണക്കാട് അബ്ദുല്‍ മജീദ്, കെ.എച്ച്.എസ്.ടി.എ സംസ്ഥാന ഭാരവാഹികളായ ഡോ.ജോര്‍ജ്ജ്.ടി.അബ്രഹാം, ഡോ.ആബിദ പുതുശ്ശേരി, സുനില്‍.വി.എസ്, സ്മിജു ജേക്കബ്, പി.ശേഷായന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. യാത്രയയപ്പ് സമ്മേളനത്തിന് സംസ്ഥാന ജന.സെക്രട്ടറി കെ.കെ.ശ്രീജേഷ് കുമാര്‍ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ടോമി ജോര്‍ജ്ജ് നന്ദിയും പറയും.
ഉച്ചയ്ക്ക് 2 മണിക്ക് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.സി.ഫസലുല്‍ ഹഖിന്റെ അധ്യക്ഷതയില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ വിവിധ ജില്ലാ ഭാരവാഹികള്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വെച്ച് സംഘടനയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും. ത്രിദിന സമ്മേളനത്തിന് സമാപനം കുറിക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ സംസ്ഥാന സെക്രട്ടറിമാരായ പി.പി.ഷിനില്‍ സ്വാഗതവും മുഹമ്മദ് ഹനീഫ നന്ദിയും പറയും.
ഹയര്‍സെക്കന്ററിയുടെ അക്കാദമിക നിലവാര തകര്‍ച്ചക്ക് കാരണമാകുന്ന പൊതുവിദ്യാഭ്യാസ ഏകീകരണ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുക, അഞ്ചു വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുന്ന ഹയര്‍സെക്കന്ററി ജൂനിയര്‍ അധ്യാപകരെ എച്ച്.എസ്.എസ്.ടി തസ്തികയിലേക്ക് പ്രമോട്ട് ചെയ്യാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക,ഹയര്‍സെക്കന്ററി ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 50 ആയി നിജപ്പെടുത്തുക, നിയമനം നേടിയ അധ്യാപകര്‍ക്ക് അംഗീകാരവും ശമ്പളവും നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ ചർച്ചചെയ്യും.
പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയും മുപ്പതിനായിരത്തോളം അധ്യാപക അനധ്യാപക ജീവനക്കാരെയും ഉള്‍ക്കൊള്ളുന്ന ഹയര്‍സെക്കന്ററി മേഖലയെ സംരക്ഷിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കുന്നതിനുള്ള നിലപാടുകള്‍ സമ്മേളനം സ്വീകരിക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള 500 പ്രതിനിധികള്‍ ത്രിദിന സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
സംസ്ഥാന പ്രസിഡണ്ട് ഡോ.ജോഷി ആന്റണി, ചെയര്‍മാന്‍ ജോസഫ് കാരിമറ്റം, സംസ്ഥാന ജന.സെക്രട്ടറി കെ.കെ.ശ്രീജേഷ് കുമാര്‍, വര്‍ക്കിംഗ് കമ്മറ്റി പ്രസിഡണ്ട് കെ.സിജു, കണ്‍വീനര്‍ഡോ.ആബിദ,സംസ്ഥാന വൈസ് പ്രസിഡണ്ട് പി.അഖിലേഷ്, പി.ടോമി ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *