ആലപ്പുഴ: ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റ് നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 2023 ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ കാലാവാധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കണമെന്നും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന അമിത ചാര്‍ജുകള്‍ തടയണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു.
നിശ്ചിത തിയ്യതിക്കകം എല്ലാ തൊഴിലാളികള്‍ക്കും കാര്‍ഡ് എടുക്കാന്‍ കഴിയാതെ വരികയും ഹോട്ടല്‍, ബേക്കറി മേഖലകളില്‍ പ്രവര്‍ത്തന തടസ്സം വരുന്നത് ഒഴിവാക്കാനും 2023 മാര്‍ച്ച് 31 വരെ ഉത്തരവിന്റെ തിയ്യതി ദീര്‍ഘിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചതായും രാജു അപ്‌സര പറഞ്ഞു.