കോഴിക്കോട് (അത്തോളി ): കോഴിക്കോട് ഐ ഐ എം ന്റെ നേതൃത്വത്തില്‍ അത്തോളി പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ എല്ലാവര്‍ഷവും ഒരാഴ്ചക്കാലത്തെ ഇംഗ്ലീഷ് ഭാഷാ ശേഷി വര്‍ധനാ പരിശീലനം നല്‍കുന്ന പദ്ധതിയ്ക്ക് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റ
സാഗി പദ്ധതിയുടെ ഭാഗമായി എം.കെ രാഘവന്‍ എം.പിയുടെ ശുപാര്‍ശ പ്രകാരമാണ് ഐഐഎം ഇതിനായി അത്തോളിയെ തിരഞ്ഞെടുത്തത്.
ഐഐഎം വിദദ്ധരുടെ നേതൃത്വത്തില്‍ അത്തോളി പഞ്ചായത്തില്‍ ഒരാഴ്ചയായി നടന്ന ക്യാംപ് സമാപിച്ചു. വിനോദസഞ്ചാരം, കൂണ്‍ കൃഷി , ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയില്‍ സാധ്യതാ പഠനവും പരിശീലനവും നല്‍കി. ഐഐഎം സംഘം ഒരാഴ്ച ക്യാംപ് ചെയ്താണ് പഠനവും പരിശീലനവും നല്‍കിയത്. കോരപ്പുഴയോരം – കുനിയില്‍ കടവ് വിനോദസഞ്ചാര സാധ്യതാ പഠനം, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ ശേഷീ പരിശീലനം, കോളനികളില്‍ കൂണ്‍കൃഷി പരിശീലനം എന്നീ മേഖലകളിലാണ് ഇവര്‍ ഇടപെട്ടത്. സമാപന ചടങ്ങില്‍ എം കെ രാഘവന്‍ എം.പി.മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍,
ഐ.ഐ എം ഡീന്‍ ദീപാ സേത്തി, പ്രഫ. അനുപാ ശേഖര്‍ സിന്‍ഹ, അനുപം ദാസ് എന്നിവര്‍ പ്രസംഗിച്ചു. നാട്ടുകാരും കുട്ടികളും കലാ പരിപാടികളും അവതരിപ്പിച്ചു.