നായനാര്‍ ബാലികാസദനത്തിലെ ഗാന്ധി സ്മൃതിമണ്ഡപത്തില്‍ രക്തസാക്ഷിത്വദിനം ആചരിച്ചു

നായനാര്‍ ബാലികാസദനത്തിലെ ഗാന്ധി സ്മൃതിമണ്ഡപത്തില്‍ രക്തസാക്ഷിത്വദിനം ആചരിച്ചു

കോഴിക്കോട്: ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ള കോഴിക്കോട് നായനാര്‍ ബാലികാസദനത്തിലെ ഗാന്ധിസ്മൃതിമണ്ഡപത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വദിനത്തില്‍ സാമൂഹിക, സാംസ്‌കാരിക പ്രമുഖര്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. ലളിതമായി നടന്ന ചടങ്ങില്‍ കോഴിക്കോട് മുന്‍ മേയര്‍ അഡ്വ. സി.ജെ. റോബിന്‍, നായനാര്‍ ചില്‍ഡ്രന്‍സ് ഹോംസ് സൊസൈറ്റി സെക്രട്ടറി പ്രൊഫ. സി. കെ. ഹരീന്ദ്രനാഥ്, എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മിലി മോനി, ഡോ. ടി. ശ്രീധരന്‍ ഉണ്ണി (മലബാര്‍ ഹോസ്പിറ്റല്‍), ഡോ. കെ.പി. ഫിലിപ് (പ്രസിഡന്റ്, എരഞ്ഞിപ്പാലം നോര്‍ത്ത് റെസിഡന്റ്‌സ് അസോസിയേഷന്‍), എ. അഭിലാഷ് ശങ്കര്‍ (യു.എല്‍ ഫൗണ്ടേഷന്‍), പി. തങ്കമണി (പ്രിന്‍സിപ്പല്‍, യു.എല്‍ കെയര്‍ നായനാര്‍ സദനം) എന്നിവര്‍ സ്മൃതിമണ്ഡപത്തില്‍ ഭദ്രദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. യു.എല്‍ കെയര്‍ നായനാര്‍ സദനത്തിലെ അധ്യാപികമാരും ട്രയിനികളും ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *