ഗാന്ധിനഗര്‍: ഗുജറാത്തിലെ പഞ്ചായത്ത് ജൂനിയര്‍ ക്ലര്‍ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പതിനഞ്ച് പേരെ ഗുജറാത്ത് പോലിസ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്യാന്‍ ചുമതലപ്പെട്ടയാളാണ് കേസില്‍ ഒടുവില്‍ അറസ്റ്റിലായത്.
ഇന്നലെ പരീക്ഷ തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. 9.50 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് 15 പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പോലിസ് ഭാഷ്യം.