കോഴിക്കോട്: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ 71-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 1,2,3 തിയതികളില്‍ ശിക്ഷക് സദനില്‍ നടക്കും. ഫെബ്രുവരി 1ന് ഉച്ചക്ക് 2.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും.
വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ ഭാഷാ സമ്മേളനവും, മേയര്‍ ബീന ഫിലിപ്പ് വിദ്യാഭ്യാസ സമ്മേളനവും, ഡപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹ്‌മദ് സാംസ്‌കാരിക സമ്മേളനവും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി വനിത സമ്മേളനവും, എം.തമീമുദ്ദീന്‍ പ്രതിനിധി സമ്മേളനവും ഉല്‍ഘാടനം ചെയ്യും. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ.ഹുസൈന്‍ മടവൂര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, ഡിസിസി പ്രസിഡണ്ട് അഡ്വ.പ്രവീണ്‍ കുമാര്‍, സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ടി.പി.ഹാരിസ്, ഡി.ഡി.ഇ.സി.മനോജ്കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവര്‍ പങ്കെടുക്കും. ‘മതനിരപേക്ഷ വിദ്യാഭ്യാസം രാഷ്ട്ര പുരോഗതിക്ക്’ എന്ന പ്രമേയത്തില്‍ ഡോ.അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ.കെ.എം.അലാവുദ്ദീന്‍, ഡോ.ജംഷീര്‍ ഫാറൂഖി, ഡോ.നഹാസ് മാള, ഡോ.ഐ.പി.അബ്ദുല്‍സലാം, ഡോ.അലി അക്ബര്‍ ഇരിവേറ്റി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ്), സി.മുഹമ്മദ് ഫൈസി(സി.എച്ച്.അവാര്‍ഡ്), പി.കെ.ഫിറോസ്(മജീദ്-റഹ്‌മാന്‍- കുഞ്ഞിപ്പ), പി.പി.ഫിറോസ് കോഴിക്കോട്(ഡോ.എം.എസ്.മൗലവി അവാര്‍ഡ്) എന്നിവര്‍ക്ക് നല്‍കും. 1-ാം തിയതി ശിക്ഷക് സദനിലും, 2-ാം തിയതി ടൗണ്‍ഹാളിലുമാണ് സമ്മേളനം നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.പി.ഫിറോസ്, ഇ.സി.നൗഷാദ്, ഷജീര്‍ഖാന്‍ വയ്യാനം, ടി.കെ.അബൂബക്കര്‍, ശരീഫ് കിനാലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.