കോഴിക്കോട്: ആവിക്കല്‍തോട്, കോതി മാലിന്യ പ്ലാന്റ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിട്ടും ജനങ്ങളെ വെല്ലുവിളിച്ച് പ്ലാന്റ് നിര്‍മ്മാണവുമായി മുന്നോട്ടു പോകുമെന്ന മേയര്‍ ബീന ഫിലിപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ജനങ്ങളെ വെല്ലുവിളിക്കുന്ന മേയര്‍ രാജിവയ്ക്കണമെന്നും എസ്ഡിപിഐ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രത്തില്‍ തന്നെ കക്കൂസ് മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങിയിട്ടും പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാത്ത ഭരണകൂടം ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാണ്. ജനപക്ഷത്ത് പ്രദേശവാസികള്‍ക്കൊപ്പം എസ്ഡിപിഐ എക്കാലത്തും നിലയുറപ്പിക്കും.