ഏഴാമത് ദയാപുരം കോളേജ് കോണ്‍ക്ലേവ് നാളെയും മറ്റന്നാളും

ഏഴാമത് ദയാപുരം കോളേജ് കോണ്‍ക്ലേവ് നാളെയും മറ്റന്നാളും

ദയാപുരം: ദയാപുരം ആര്‍ട്ട് ആന്റ് സയന്‍സ് കോളേജിന്റെ ഇന്റര്‍ കോളോജിയേറ്റ് അക്കാദമിക് സാംസ്‌കാരിക മേളയായ ദയാപുരം കോളേജ് എഡ്യൂക്കേഷണല്‍ കോണ്‍ക്ലേവിന്റെ 7-ാമത് എഡിഷന്‍ നാളെയും മറ്റന്നാളും കോളേജ് ക്യാമ്പസിലെ വിവിധ വേദികളില്‍ നടക്കുമെന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാംഗ്ലൂരില്‍ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരി അന്ദലീബ് വാജിദ് കോണ്‍ക്ലേവ് ഉല്‍ഘാടനം ചെയ്യും. പ്രമുഖ പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.ജി.രാധാകൃഷ്ണന്‍ സമാപന പ്രഭാഷണം നടത്തും. ‘സമൂഹം, സ്ഥാപനം, പ്രതിനിധാനം: നീതിന്യായത്തിന്റെ കഥ’ എന്ന വിഷയത്തില്‍ നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീലുമായി സംഭാഷണം നടക്കും. എഴുത്തുകാരനും അല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ.എം.എം.ബഷീര്‍, ദയാപുരം പേട്രണ്‍ സി.ടി.അബ്ദുറഹീം, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് അധ്യാപകരും ദയാപുരം വോളന്റീര്‍മാരുമായ ഡോ.എന്‍.പി.ആഷ്‌ലി, ബെന്‍സണ്‍ ജോണ്‍, പരിശീലകന്‍ രാജേഷ് അത്രശ്ശേരി, ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജ്യോതി.പി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.നിമ്മി ജോണ്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ സംസാരിക്കും.
ദയാപുരം കോളേജിന്റെ ഇരുപതാം വാര്‍ഷികത്തില്‍ നടക്കുന്ന കോണ്‍ക്ലേവിന്റെ തീം ‘നിങ്ങളുടെ കഥ എന്താണ്’? എന്നതാണ്.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിബേറ്റ്, കോമിക്‌സ് എഴുത്ത്, പ്രസംഗം, വെബ് ഡിസൈനിംഗ്, മോണോലോഗ്, മ്യൂസിക് ബാന്‍ഡ്, ക്വിസ്, ഫേസ് പെയിന്റിംഗ്, സ്റ്റാന്‍ഡ് അപ്പ് കോമഡി, കാര്‍ഡ് നിര്‍മ്മാണം എന്നീ മല്‍സരങ്ങള്‍ കൂടാതെ കോഴിക്കോടന്‍ പൈതൃക യാത്രയെ സംബന്ധിച്ച പ്രദര്‍ശനവും മിനി പ്ലാനറ്റോറിയവും തയ്യാറാക്കുന്നുണ്ട്. 2016ല്‍ ആരംഭിച്ച എഡ്യൂക്കേഷണല്‍ കോണ്‍ക്ലേവ് ഇത്തവണ നടത്തുന്നത് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍, ഇംഗ്ലീഷ് ക്ലബ്ബ്, വിമന്‍സ് സെല്‍, നേച്ചര്‍ ക്ലബ്, ഫൈന്‍ ആര്‍ട്‌സ് ക്ലബ്, ഹിസ്റ്ററി സൊസൈറ്റി. മ്യൂസിക് ആന്റ് ഡാന്‍സ് ക്ലബ്, ഐടി ക്ലബ്, ലിറ്ററേച്ചര്‍ ആന്റ് ഫിലിം ക്ലബ്, ഡിബേറ്റ് ക്ലബ്, ആസ്‌ട്രോ ക്ലബ് എന്നിവര്‍ ചേര്‍ന്നാണ്.
വാര്‍ത്താസമ്മേളനത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഫാത്തിമ ഷെഹദ, വൈസ് ചെയര്‍മാന്‍ ആമില ഫിദ, അജീനപോള്‍, ഫാത്തിമ ഫൗമിന്‍, ആതിര രമേശ്, സൂര്യമോള്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *