കോഴിക്കോട്: എസ് എസ് എഫ് കേരള ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. രണ്ടു ദിവസമായി കോഴിക്കോട് സ്വപ്ന നഗരിയിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ പ്രഖ്യാപിച്ചത്. മുൻ സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി പുതിയ ഭാരവാഹികൾക്ക് പതാക കൈമാറി. പാനൽ ബോർഡ് അംഗങ്ങളായ പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ എം സ്വാദിഖ് സഖാഫി, എം അബ്ദുൽ മജീദ്, അശ്ഹർ പത്തനംതിട്ട കൗൺസിൽ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. ടി കെ ഫിർദൗസ് സുറൈജി സഖാഫി(പ്രസിഡൻറ്)സി ആർ കുഞ്ഞുമുഹമ്മദ്(ജനറൽ സെക്രട്ടറി)സയ്യിദ് അഹ്മദ് മുനീർ അഹ്ദൽ അഹ്‌സനി (ഫിനാൻസ് സെക്രട്ടറി)
സെക്രട്ടറിമാർ:സയ്യിദ് ആഷിഖ് കൊല്ലം ,മുഹമ്മദ് നിയാസ് കോഴിക്കോട് , ജാബിർ പി, ഡോ അബൂബക്കർ,സി കെ ശബീർ അലി,ഇ മുഹമ്മദ് ഇല്യാസ് സഖാഫി
സി എം സ്വാബിർ സഖാഫി,മുഹമ്മദ് അനസ് അമാനി കാമിൽ സഖാഫി കണ്ണൂർ,കെ സ്വാദിഖ് അലി ബുഖാരി മലപ്പുറം, പി വി ശുഐബ്,ഡോ എം എസ് മുഹമ്മദ്
സെക്രട്ടറിയേറ്റ് അംഗങ്ങൾ:മുഹമ്മദ് ത്വാഹ മഹ്‌ളരി തിരുവനന്തപുരം ,മുഹമ്മദ് സഈദ് ഷാമിൽ ഇർഫാനി വയനാട്,കെ തജ്മൽ ഹുസൈൻ,സി എൻ ജഅ’ഫർ സ്വാദിഖ്