സോഷ്യലിസ്റ്റ് കിസാന്‍ ജനത സംസ്ഥാന സമ്മേളനം 31ന്

സോഷ്യലിസ്റ്റ് കിസാന്‍ ജനത സംസ്ഥാന സമ്മേളനം 31ന്

കോഴിക്കോട്: സോഷ്യലിസ്റ്റ് കിസാന്‍ ജനത സംസ്ഥാന സമ്മേളനവും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും 31ന് രാവിലെ 10 മണിക്ക് എം.പി ജോയ് നഗരി (നളന്ദ ഓഡിറ്റോറിയം)യില്‍ നടക്കും. സോഷ്യലിസ്റ്റ് ജനത ദള്‍ പ്രസിഡന്റ് വി.വി രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സോഷ്യലിസ്റ്റ് കിസാന്‍ ജനത സംസ്ഥാന പ്രസിഡന്റ് വേലായുധന്‍ ശ്രീനന്ദനം അധ്യക്ഷത വഹിക്കും. സോഷ്യലിസ്റ്റ് ജനത ദള്‍ സെക്രട്ടറി ജനറല്‍ അഡ്വ. ജോണി കെ.ജോണ്‍ മുഖ്യഭാഷണം നടത്തും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക ലോണുകളിന്മേലുള്ള ജപ്തി നടപടികള്‍ ഒഴിവാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സര്‍ഫാസി ആക്ട് റദ്ദാക്കുക, കൃഷിനാശനഷ്ടം കാലോചിതമായി പരിഷ്‌കരിക്കുക, പെന്‍ഷന്‍ സര്‍ക്കാര്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റേതിന് തുല്യമാക്കുക എന്നിവയടക്കമുള്ള അവശ്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *