കോഴിക്കോട്: വൈദ്യരങ്ങാടിയില്‍ റോഡ് ക്രോസ് സീബ്രാലൈന്‍ അടിയന്തിരമായി സ്ഥാപിക്കണമെന്ന് നേതാജി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിരന്തരം അപകടമുണ്ടാവുകയും ഒട്ടേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയുമാണ് ഇതുമൂലമുണ്ടായിട്ടുള്ളത്. നിലവില്‍ സീബ്രാ ലൈനില്ലാത്ത ഈ പ്രദേശത്ത് സീബ്രാ ലൈനുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ ട്രാഫിക് എസ്.എച്ച്.ഒ നസീര്‍.എയുടെ പേരില്‍ പരാതി നല്‍കിയിട്ടുണ്ട്. കള്ള റിപ്പോര്‍ട്ട് നല്‍കിയ പോലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ ബാബുരാജ്, ജനറല്‍ സെക്രട്ടറി എം.പി ഷാഹുല്‍ഹമീദ് വൈദ്യരങ്ങാടി, വര്‍ക്കിങ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കെ.നായര്‍, വനിതാവിഭാഗം സെക്രട്ടറി ടി.കെ പുഷ്പ കൊടുവള്ളി, വര്‍ക്കിങ് എക്‌സിക്യൂട്ടീവ് സി.വി നിസാര്‍ വൈദ്യമണി, എക്‌സിക്യൂട്ടീവ് മെമ്പര്‍ സൗദ വൈദ്യരങ്ങാടി എന്നിവര്‍ പങ്കെടുത്തു.