വളയനാട് ദേവി ക്ഷേത്ര ഉത്സവം 24 മുതല്‍ ഫെബ്രുവരി ഏഴ് വരെ

വളയനാട് ദേവി ക്ഷേത്ര ഉത്സവം 24 മുതല്‍ ഫെബ്രുവരി ഏഴ് വരെ

കോഴിക്കോട്: ശ്രീ വളയനാട് ദേവി ക്ഷേത്ര ഉത്സവം 24ന് ആരംഭിച്ച് ഫെബ്രുവരി ഏഴിന് അവസാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തളിക്ഷേത്രത്തില്‍ നിന്ന് നാന്തകം വളയനാട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യുന്ന നേര്‍കാഴ്ചയാണ് വളയനാട് ക്ഷേത്രോത്സവത്തെ വേറിട്ട് നിര്‍ത്തുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പൂജകള്‍ നടക്കും. കഥകളി, കൂടിയാട്ടം, സംഗീത കച്ചേരി, നൃത്തനൃത്ത്യങ്ങള്‍ എന്നിവ വിവിധ ദിവസങ്ങളില്‍ അരങ്ങേറും. 30ന് ദ്രവ്യകലശ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് വൈകീട്ട് 7.45ന് ഉത്സവം കൊടിയേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശ്രീഭൂതബലിയും മറ്റ് ചടങ്ങുകളും നടക്കും. ഉച്ചക്ക് 12 മണിമുതല്‍ പ്രസാദ ഊട്ടും ഫെബ്രുവരി അഞ്ചിന് പള്ളിവേട്ടയും കരിമരുന്ന് പ്രയോഗവും നടക്കും. ആറിന് ആറാട്ടിന് വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തില്‍നിന്ന് ആഴ്ചവട്ടം തറക്കല്‍ ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് ആറാട്ട് കടവായ മാങ്കാവ് തൃശാലക്കുളത്തില്‍ ആറാട്ട് കഴിഞ്ഞ് മടങ്ങി ക്ഷേത്രത്തിലെത്തി കൊടി ഇറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. നാന്തകം ഏഴിന് വൈകീട്ട് ദീപാരാധനക്ക് ശേഷം തിരിച്ച് എഴുന്നള്ളിക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ചന്ദ്രദാസ്, പ്രസിഡന്റ് കേശവന്‍ മൂസ്സത്, സെക്രട്ടറി കുഞ്ഞിനാരായണന്‍ മൂസ്സത് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *