വരകള്‍ സൂക്തങ്ങളായി, വര്‍ണ്ണങ്ങള്‍ പ്രതീക്ഷകളുമായി; ചുണ്ടുകള്‍ക്കൊണ്ട് ക്യാന്‍വാസില്‍ മായിക ലോകം തീര്‍ത്ത് ഗണേഷ് കുമാര്‍

വരകള്‍ സൂക്തങ്ങളായി, വര്‍ണ്ണങ്ങള്‍ പ്രതീക്ഷകളുമായി; ചുണ്ടുകള്‍ക്കൊണ്ട് ക്യാന്‍വാസില്‍ മായിക ലോകം തീര്‍ത്ത് ഗണേഷ് കുമാര്‍

ന്യൂമാഹി: കൈകാലുകള്‍ക്ക് ചലനശേഷിയില്ലെങ്കിലും വീല്‍ചെയറിലിരുന്ന് ചുണ്ടുകള്‍ക്കിടയില്‍ ബ്രഷുവെച്ച് കുഞ്ഞിമംഗലം ഗണേഷ് കുമാര്‍ ചടുലമായ ചലനങ്ങളിലൂടെ നിമിഷ ചിത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നപ്പോള്‍ ചുറ്റിലും നിറഞ്ഞുകവിഞ്ഞ പുതുതലമുറയിലെ കലാകാരന്മാരും, കലാസ്വാദകര്‍ക്കും നവ്യാനുഭവമായി.
ഗസല്‍ സ്പര്‍ശമുള്ള നേര്‍ത്ത സംഗീത പശ്ചാത്തലത്തില്‍ ഗണേഷിന്റെ തൂലിക ക്യാന്‍വാസില്‍ ഒഴുകിപ്പരന്നപ്പോള്‍ അത് പ്രകൃതിയും മനുഷ്യനുമായുള്ള പരസ്പര്യത്തിന്റെ അത്ഭുതക്കാഴ്ചയായി പരിണമിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ പശ്ചാത്തലത്തില്‍ ജനകീയാടിത്തറയില്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ജനാധിപത്യത്തിന്റെ വന്‍ മരവും, ചേക്കേറിയ സമാധാനത്തിന്റെ പറവകളുമെല്ലാം ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ സുരക്ഷാ ബോധത്തെ ഉണര്‍ത്തുന്നതായി. ഒരു വര്‍ഷം നീളുന്ന ഭരണഘടനാ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറ്റങ്ങള്‍ക്ക് തയ്യാറാവാത്ത മനഃസ്ഥിതിയാണ് നാം മാറ്റേണ്ടതെന്നും ശത്രുക്കളെ നോക്കിയല്ല സ്വയം തന്നിലേക്ക് തന്നെ നോക്കിയാണ് നാം ചിന്തകളെ ഉണര്‍ത്തേണ്ടതെന്നും ചിത്രകാരന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എം.എം എജ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ.ടി.ആസഫലി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ റീത്ത ടീച്ചര്‍, പ്രധാനാധ്യാപകന്‍ അസീസ്, യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു എന്നിവര്‍ സംബന്ധിച്ചു. താഹിര്‍ കൊമ്മോത്ത് സ്വാഗതം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *