കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ) സംസ്ഥാന സമിതി കെ.ആര്‍.എല്‍. സി.സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല നേതൃക്യാമ്പുകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി തെക്കന്‍ മേഖല, മധ്യമേഖല, മലബാര്‍ മേഖല എന്നിങ്ങനെ മൂന്ന് തലങ്ങളിലായി സംഘടിപ്പിക്കും. തുടര്‍ന്ന് 2023 മാര്‍ച്ച് 26ന് കൊച്ചിയില്‍ നടക്കുന്ന സുവര്‍ണ ജൂബിലി സമ്മേളനത്തിന് മുന്നോടിയായി ഫെബ്രുവരി 26ന് ഫൈനല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇതില്‍ തെക്കന്‍ മേഖല ക്യാമ്പ് 21, 22 തീയതികളില്‍ കോവളം ആനിമേഷന്‍ സെന്ററില്‍ വച്ച് നടന്നു.
ഇന്ന് (ശനി) എറണാകുളം ആശിര്‍ഭവനില്‍ മധ്യമേഖല ക്യാമ്പ് ആരംഭിക്കും. വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്യും. ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കിയും പൊതുവായ വിഷയങ്ങളിലും സെഷനുകള്‍ ഉണ്ടാകും. കെ.എല്‍.സി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് , കെ.ആര്‍.എല്‍.സി.സി മുന്‍ സെക്രട്ടറി തോമസ് കെ.സ്റ്റീഫന്‍, കെ.ആര്‍.എല്‍.സി.സി അല്‍മായ കമ്മീഷന്‍ സെക്രട്ടറി ഫാ.ഷാജ് കുമാര്‍ , കെ.ആര്‍.എല്‍.സി.സി അസോസിയേറ്റ് സെക്രട്ടറി ഫാ.ജിജു അറക്കത്തറ , കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , കെ.എല്‍.സി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. റാഫേല്‍ ആന്റണി , കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി , റോയി പാളയത്തില്‍ , ക്യാമ്പ് കണ്‍വീനര്‍ സി.ജെ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കും. വരാപ്പുഴ അതിരൂപത , കൊച്ചി , ആലപ്പുഴ , വിജയപുരം എന്നീ രൂപതകളില്‍ നിന്ന് തെരഞ്ഞെടുത്ത 20 നേതാക്കള്‍ വീതം ക്യാമ്പില്‍ പങ്കെടുക്കും.