നാദാപുരം: ഗ്രാമപഞ്ചായത്തില്‍ ബാലസഭ കുട്ടികള്‍ ബാലപാര്‍ലമെന്റ് നടത്തി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തിയത്. ഓരോ വാര്‍ഡില്‍ നിന്നും രണ്ടു കുട്ടികളാണ് ബാലപാര്‍ലമെന്റില്‍ പങ്കെടുത്തത്. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രധാനമായും മദ്യം, മയക്കുമരുന്ന് വിപത്ത്, പുതുതായി നാദാപുരത്ത് വന്ന അഞ്ചാംപനി വാക്‌സിന്‍ എടുക്കാത്ത കാര്യങ്ങള്‍, കുട്ടികള്‍ക്ക് പദ്ധതിവിഹിതത്തില്‍ അനുവദിക്കുന്ന അഞ്ച് ശതമാനം തുക 10% വര്‍ധിപ്പിക്കല്‍, പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തല്‍ , നാദാപുരത്തെ വികസന പ്രശ്‌നങ്ങള്‍ എന്നിവ ബാലപാര്‍ലമെന്റ് ചര്‍ച്ച ചെയ്തു. ബാലപാര്‍ലമെന്റ് വൈസ് പ്രസിഡന്റ് അഖിലമാര്യാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് പാര്‍ലമെന്റ് നടപടിക്രമങ്ങളും അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ പി.പി റീജ സ്വാഗതവും, സി.ഡി.എസ് അക്കൗണ്ടന്റ് കെ.സിനിഷ നന്ദിയും പറഞ്ഞു. ബാലപാര്‍ലിമെന്റില്‍ സ്പീക്കറായി 19ാം വാര്‍ഡിലെ എം.എന്‍ ഫാമിസും പ്രധാനമന്ത്രിയായി 14ാം വാര്‍ഡിലെ എം.കെ ഋതുവര്‍ണ്ണയും പ്രതിപക്ഷ നേതാവായി ഏഴാം വാര്‍ഡിലെ എസ്.ദേവനന്ദും മറ്റു മന്ത്രിമാരായി സി.ടി.കെ സാന്ദ്ര, അലന്‍സാഗ്, നാസില ഷെറിന്‍, നയന ചന്ദ്രന്‍, ആര്യമനോജ് എന്നീ കുട്ടികളും പങ്കെടുത്തു.