കോഴിക്കോട്: സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (ഇ.എം.സി-കേരള) കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബി.ഇ.ഇ) എന്നിവയുടെ സാമ്പത്തിക പിന്തുണയോടെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ റഹ്‌മാനിയ വൊക്കേഷണല്‍ എച്ച്.എസ്.എസിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ സ്മാര്‍ട് എനര്‍ജി പ്രോഗ്രാം , കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദി എന്നിവ ചേര്‍ന്ന് ബ്രഷ് ലെസ് ഡയറക്ട് കറണ്ട് (ബി.എല്‍.ഡി.സി) ഫാന്‍ അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു. ഐ.എം.ജി കോഴിക്കോട് മേഖലാ ഡയരക്ടര്‍ ആര്‍. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റഹ്‌മാനിയ വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ കെ.പി ആഷിക് അധ്യക്ഷത വഹിച്ചു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വടകര വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സതീശന്‍ കൊല്ലറയ്ക്കല്‍, ദര്‍ശനം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി.പി ആയിഷബി, പുത്തൂര്‍ ദേശസേവിനി വായനശാല സെക്രട്ടറി ടി.നിസാര്‍ , എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി. ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.എം.സി റിസോഴ്‌സ് പേഴ്‌സണ്‍ കെ.പവിത്രന്‍ , ഇലക്ട്രീഷ്യന്‍ കൂവ്വപുനത്തില്‍ സുനില്‍ എന്നിവര്‍ പരിശീലനം നയിച്ചു. കോഴിക്കോട് സൗത്ത്, നോര്‍ത്ത് , കുന്ദമംഗലം നിയോജക മണ്ഡലങ്ങളില്‍ നിന്ന് വനിതകള്‍ ഉള്‍പ്പെടെ 60 പേര്‍ അസംബ്ലിംഗില്‍ പരിശീലനം നേടി.