കോഴിക്കോട്: കാലിക്കറ്റ് അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 20 മുതല്‍ ബീച്ചില്‍ ആരംഭിച്ച ഫ്ളവര്‍ ഷോ നാളെ (ഞായര്‍) വൈകീട്ട് സമാപിക്കും. ഇന്നലെ വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം മനുഷ്യാവകാശ കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉദഘാടനം ചെയ്തു. ജില്ലാ ജഡ്ജ് ( വിജിലന്‍സ് ) ടി.മധുസൂധനന് മുഖ്യ പ്രഭാഷണം നടത്തി. സൊസൈറ്റി ജനറല്‍ സെക്രട്ടറി അംബിക രമേശ് അധ്യക്ഷത വഹിച്ചു. അഡ്വ.എം.രാജന്, കെ.ബി ജയാനന്ദ് കെ.പ്രകാശന്, നവാസ് പൂനൂര് എന്നിവര്‍ സംസാരിച്ചു.