നാദാപുരം: സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ധന സഹായത്തോടെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ ആവിഷ്‌കരിച്ച ഊര്‍ജ്ജ കിരണ്‍ 2022- 2023 പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി നാദാപുരം നിയോജക മണ്ഡലത്തില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി ഉദ്ഘാടനം ചെയ്തു. പത്മനാഭന്‍ വേങ്ങേരി , കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ , കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ പി. മനാഫ് എന്നിവര്‍ പങ്കെടുത്തു.